കുവൈത്തിൽ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ ഒരു വര്‍ഷത്തിന് ശേഷം നാടണഞ്ഞു
ഇന്ത്യൻ അംബാസഡർ സിബി ജോർജ് നടത്തിയ ഇടപെടലാണ് നാവികർക്ക് തുണയായത്.
ഒരു വർഷത്തിലേറെയായി കുവൈത്തിൽ കുടുങ്ങി കിടന്ന ഇന്ത്യൻ നാവികർ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ അംബാസഡർ സിബി ജോർജ് നടത്തിയ ഇടപെടലാണ് നാവികർക്ക് തുണയായത്.
ചരക്കുടമയും കപ്പലുടമയും തമ്മിലുണ്ടായ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങിയതിനെ തുടർന്നാണ് എംവി ഊല എന്ന കപ്പലിലെ 16 ജീവനക്കാർ കുവൈത്തിൽ അകപ്പെട്ടത്. 16 മാസമായി ഷുഹൈബ പോർട്ടിൽ കഴിയുന്ന നാവികർ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. മനുഷ്യാവകാശ സംഘടനകളും വിഷയത്തിൽ ഇടപെട്ടു.
അംബാസഡർ സിബി ജോർജിൻറെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി നടത്തിയ നിരന്തര ശ്രമങ്ങളാണ് നാവികരുടെ തിരിച്ചുപോക്ക് സാധ്യമാക്കുന്നതിൽ നിർണായകമായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ചത്തെ എയർ ഇന്ത്യ വിമാനത്തിൽ നാവികർ ഡൽഹിയിലേക്ക് ഡൽഹിയിലേക്ക് പുറപ്പെട്ടു.
Next Story
Adjust Story Font
16