രണ്ട് ഡോസുകളിലായി വ്യത്യസ്ത വാക്സിൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പഠനം പുരോഗമിക്കുന്നു
ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ആയി ഫൈസർ ബയോൺ ടെക്ക് നൽകുന്നതിന്റെ സാധ്യതയാണ് പഠിക്കുന്നത്
രണ്ട് ഡോസുകളിലായി രണ്ടു വ്യത്യസ്ത വാക്സിൻ നൽകുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു. ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ആയി ഫൈസർ ബയോൺ ടെക്ക് നൽകുന്നതിന്റെ സാധ്യതയാണ് പഠിക്കുന്നത്. ആസ്ട്രസെനക വാക്സിൻ ഷിപ്പ്മെന്റ് വൈകുന്നതാണ് ഇത്തരമൊരു സാധ്യതാപഠനത്തിനു കാരണം.
ഫലപ്രാപ്തിയും ആരോഗ്യ പ്രത്യാഘാതങ്ങളും എല്ലാം പഠിച്ച ശേഷമാകും വ്യത്യസ്ത വാക്സിൻ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ആഗോളതലത്തിൽ നടക്കുന്ന പഠനങ്ങളും നിരീക്ഷിക്കും. കുവൈത്തിലേക്ക് ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ചിന്റെ വരവ് വൈകുന്നതാണു വ്യത്യസ്ത വാക്സിൻ എന്ന സാധ്യതയെക്കുറിച്ചു പഠിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. നിലവിലെ രീതി പ്രകാരം ആദ്യ ഡോസ് എടുത്ത അതേ വാക്സിൻ തന്നെ രണ്ടാം ഡോസും എടുക്കേണ്ടതുണ്ട്.
More to watch:
Next Story
Adjust Story Font
16