ഒമാനിൽ 45 കഴിഞ്ഞവർക്കും സർക്കാർ ജീവനക്കാർക്കും വാക്സിൻ നൽകും
ഈ മാസം രാജ്യത്ത് എത്തുന്നത് 12.5ലക്ഷം വാക്സിൻ
ഒമാനിൽ 45വയസ്സ് കഴിഞ്ഞവർക്കും സർക്കാർ ജീവനക്കാർക്കും അടുത്ത മാസം വാക്സിൻ നൽകും. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും സുരക്ഷാ-സൈനിക അതോറിറ്റികളിലെ ജീവനക്കാരും പുതിയ മുൻഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒമാനിൽ ജൂൺ മാസത്തിൽ 12.5ലക്ഷം വാക്സിനാണ് എത്തിച്ചേരുക. ഒരോ ആഴ്ചയും രണ്ട് ലക്ഷം വീതം വാക്സിനാണ് എത്തുക. ജൂണിലെ മെഗാ വാക്സിനേഷന് കൃത്യമായ ആസൂത്രണത്തോടെ മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഒമാനിൽ അഞ്ചുദിവസത്തിനിടെ 32,000ത്തിലേറെ 12ാം ക്ലാസ് വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജൂൺ അവസാനത്തിൽ ആരംഭിക്കുന്ന പരീക്ഷക്ക് മുമ്പായി എഴുപതിനായിരത്തിലേറെ വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ഗവർണറേറ്റുകളിലും വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ സഹകരിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്.
Adjust Story Font
16