ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ
ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി
ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24ശനിയാഴ്ച മുതൽ വിലക്ക് നിലവിൽ വരും.
4ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്. ഒമാനിലെ കോവിഡ് നിയന്ത്രണത്തിെൻറ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഒമാനിപൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇത്തരക്കാരും മറ്റു കോവിഡ് യാത്രാമാനദണ്ഡങ്ങൾ പാലിക്കാൻ കർശനനിർദേശിച്ചിട്ടുണ്ട്.
ഏപ്രിൽ ഏഴിന് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദർശക വിസയിലുള്ളവർക്ക് പ്രവേശനം വിലക്കിയ ഉത്തരവിൽ പിന്നീട് ഇളവനുവദിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഒമാനി പൗരന്മാർക്ക് ന്യൂഡൽഹിയിലെ ഒമാൻ എംബസി നിർദേശം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാവിലക്ക് ഒമാനിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മലായളികളടക്കമുള്ള നിരവധി യാത്രക്കാരെ ബാധിക്കും.
Adjust Story Font
16