Quantcast

ഒമാനിൽ പ്രവാസി അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

2,733 സ്വദേശികളെ നിയമിക്കാനാണ് ഒമാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Jun 2021 1:44 AM GMT

ഒമാനിൽ പ്രവാസി അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനം
X

ഒമാനിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം. പുതിയ അധ്യയന വര്‍ഷം മുതൽ അധ്യാപകരെ മാറ്റി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒമാനിൽ അധ്യാപക യോഗ്യത പരീക്ഷ പാസായ 2733 ഒമാനി പൗരന്മാർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക.

ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജുലൈക്ക് മുമ്പായി നിയമിതരാകുന്നവരുടെ പേരുകൾ പ്രസിദ്ധീകരിക്കും. ഒമാനികൾക്ക് കുടുതൽ ജോലികൾ ലഭ്യമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ നടപടി ആരംഭിച്ചന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പും പുതിയ നിയമനത്തിന് ഒരുങ്ങുന്നത്.

തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നിയമന നടപടികൾ പുരോഗമിക്കുന്നത്. ഈ വർഷം 32000 ഒമാനികൾക്ക് തൊഴിൽ നൽകാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കിയിരുന്നു.

TAGS :

Next Story