ഒമാനിലെ സർക്കാർ ജീവനക്കാർക്കുള്ള വാക്സിനേഷൻ ഞായറാഴ്ച മുതൽ
സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും വാക്സിൻ നൽകും
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും. സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും വാക്സിൻ നൽകും.
ഒമാനിലെ വിവിധ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ഓക്സ്ഫോർഡ്-ആസ്ട്രസെനിക വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ ജനങ്ങൾ ധാരാളമായി എത്തുന്നുണ്ടെന്ന് വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് ഡയറക്ട്രേറ്റ് അറിയിച്ചു. റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലാണ് ബാത്തിനയിലെ സർക്കാർ ജീവനക്കാരുടെ വാക്സിനേഷന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.
അൽ ദാഹിറ ഗവർണറേറ്റിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ കുത്തിവെപ്പിന് വേണ്ടി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവിടുത്തെ ജീവനക്കാരുടെ പട്ടിക തയാറാക്കിയാണ് വാക്സിൻ നൽകുക. ദാഹിറ ഗവർണറേറ്റിൽ ഫൈസറും ആസ്ട്രസെനികയും വിതരണം ചെയ്യും.
Next Story
Adjust Story Font
16