സൗദി വിമാനയാത്ര വിലക്ക് ഭാഗികമായി പിൻവലിച്ചതിന്റെ ആശ്വാസത്തില്‍ ഇന്ത്യൻ പ്രവാസികൾ
ഇന്ത്യ-യു.എ.ഇ വിമാന സർവ്വീസ് പുനരാരംഭിച്ചാൽ ഇന്ത്യക്കാർക്ക് സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും.
സൗദി വിമാനയാത്ര വിലക്ക് ഭാഗികമായി പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ഇന്ത്യൻ പ്രവാസികൾ. ഇന്ത്യ-യു.എ.ഇ, വിമാന സർവീസ് പുനരാരംഭിച്ചാൽ ഇന്ത്യക്കാർക്ക് സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും.
കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇന്ത്യയും യു.എ.ഇയും ഉൾപ്പെട 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യൻ പ്രവാസികളുടെ സൗദിയിലേക്കുള്ള യാത്ര ഏറെ ദുഷ്‌കരമായി തുടരുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ബഹ്റൈനും ഇന്ത്യയിൽ നിന്ന് വരുന്നതിന് വിലക്ക് പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. അതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത മാസം പകുതിയോടെ പുനരാരംഭിക്കാനായേക്കുമെന്ന് യു.എ.ഇയിൽ നിന്ന് സൂചന ലഭിച്ചത്. ഇപ്പോൾ സൗദി അറേബ്യ, യു.എ.ഇക്കുള്ള യാത്രാ വിലക്ക് പിൻവലിച്ചതോടെ ശുഭ പ്രതീക്ഷയിലാണ് സൗദിയിലേക്ക് വരാനാരിക്കുന്ന ഇന്ത്യൻ പ്രവാസികൾ.
അടുത്ത മാസം യു.എ.ഇ- ഇന്ത്യ വിമാന സർവീസ് പുനരാരംഭിച്ചാൽ, സൗദിയിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് പഴയപോലെ യു.എ.ഇയെ ഇടത്താവളമാക്കി സൗദിയിലേക്ക് വരാനായേക്കും. മാത്രവുമല്ല കേരളത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകി കൊണ്ട് വാക്‌സിൻ വിതരണം ആരംഭിച്ചതും, യാത്ര എളുപ്പമാക്കുന്നതിനായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ചേർത്ത് തുടങ്ങിയതും സൗദിയിലേക്കുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ്. ഇപ്രകാരം നാട്ടിൽ വെച്ച് കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കും, സൗദിയിൽ നിന്ന് ഒരു ഡോസ് സ്വീകരിച്ച് നാട്ടിലേക്ക് പോയവർക്കും, സൗദിയിലേക്ക് തിരിച്ച് വരുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ആവശ്യമില്ല.
More to Watch....
Adjust Story Font
16