ഇളവുകളുമായി വിവിധ എമിറേറ്റുകൾ; പ്രവാസികള്‍ക്കും ഉപകരിക്കും
ഷാർജയിൽ വൈദ്യുതി ബില്ലടക്കാനുള്ള സമയം നീട്ടി, അബുദാബിയിൽ ഹോട്ടലുകൾക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകളില്‍ ഇളവ്.
റമദാൻ മാസവും കോവിഡ് കാലവും മുൻനിർത്തി കാരുണ്യം ചൊരിഞ്ഞ് യു.എ.ഇ ഭരണാധികാരികൾ. 100 മില്യൺ മീൽസ് പദ്ധതിക്കും തടവുകാരെ വിട്ടയച്ചതിനും പിന്നാലെ പ്രവാസികൾക്ക് കൂടി ഉപകരിക്കുന്ന ഇളവുകൾ വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു.
അബുദാബിയിൽ ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകൾ ഒഴിവാക്കി. ജൂൺ 30 വരെയാണ് ഇളവ്. ടൂറിസം- ഹോട്ടൽ മേഖലകളെ കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഷാർജയിൽ വൈദ്യുതി ബില്ല് അടക്കാനുള്ള സമയം നീട്ടി നൽകിയതും ആയിരങ്ങൾക്ക് പ്രയോജനകരമാകും. 1000 ദിർഹമിന് ചുവടെ ബില്ലുള്ള സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ് ഇളവ്. ഫൈൻ കൂടാതെ വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടക്കാൻ സമയം നീട്ടിനൽകണമെന്ന പൊതുജനാഭ്യർഥന മാനിച്ചാണ് നടപടി.
റാസൽ ഖൈമയിൽ എൻവയോൺമെന്‍റൽ ഫൈനുകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് റാക് പബ്ലിക് സർവീസ് ഡിപ്പാർട്മെന്‍റ് അറിയിച്ചു. റാസൽ ഖൈമയിലെ താമസക്കാർക്ക് റമദാൻ മാസത്തിലാണ് ഇളവ് ലഭിക്കുക. മാലിന്യം നിക്ഷേപിക്കൽ, പൊതുസ്ഥലത്ത് തുപ്പൽ പോലുള്ള കുറ്റങ്ങളുടെ കാര്യത്തിലാണ് ഇളവ്.
Adjust Story Font
16