Quantcast

ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളി യുവാക്കൾക്ക് ജോലി ഉറപ്പാക്കാന്‍ ലോകകേരള സഭയുടെ ഇടപെടൽ

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതിലേറെ യുവാക്കളാണ് തട്ടിപ്പിന് ഇരയായി ദുബൈയിൽ കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    3 Jun 2021 1:11 AM GMT

ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളി യുവാക്കൾക്ക് ജോലി ഉറപ്പാക്കാന്‍ ലോകകേരള സഭയുടെ ഇടപെടൽ
X

ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളി യുവാക്കൾക്ക് ജോലി ഉറപ്പാക്കാൻ ലോകകേരള സഭയുടെ ഇടപെടൽ. ഇവരെ നേരിട്ട് സന്ദർശിച്ച കേരളസഭാംഗം ലൈജു കാരോത്ത്കുഴി മുഴുവൻ പേർക്കും ജോലി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മീഡിയവൺ ഇംപാക്ട്.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതിലേറെ യുവാക്കളാണ് തട്ടിപ്പിന് ഇരയായി ദുബൈയിൽ കഴിയുന്നത്. മീഡിയവൺ വാർത്തയെ തുടർന്നാണ് ലോകകേരള സഭാംഗം ലൈജു കാരോത്ത്കുഴി സന്ദർശിച്ചത്. നാല് സ്ഥാപനങ്ങളുടെ എച്ച്ആർ വിഭാഗം മാനേജർക്കൊപ്പമായിരുന്നു സന്ദർശനം. തട്ടിപ്പിനിരയായ തൊഴിലാളികൾക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ച ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം തൊഴിലന്വേഷകരെ കബളിപ്പിക്കുന്നവർക്കെതിരെ കേരളത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലൈജു ആവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് യുവാക്കൾ മുഖ്യമന്ത്രിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇവർക്ക് ഭക്ഷണവും ജോലിയും ഉറപ്പാക്കാൻ നിരവധി സുമനസുകൾ മുന്നോട്ടുവരുന്നുണ്ട്.

സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി നൽകാമെന്ന് ഉറപ്പ് നൽകി ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയാണ് ചില ട്രാവൽ ഏജന്റുമാർ ഇവരെ വിസിറ്റ് വിസയിൽ ദുബൈയിലെത്തിച്ചത്. രണ്ട് മാസം കഴിഞ്ഞിട്ടും ഇവർക്ക് തൊഴിൽവിസയോ കൃത്യമായ തൊഴിലോ ലഭിച്ചില്ല. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതോടെ നാട്ടിലേക്ക് മടങ്ങാൻ വൻതുക പിഴ നൽകേണ്ട അവസ്ഥയായിരുന്നു ഇവർ.

TAGS :

Next Story