ദുബൈയിൽ വാക്സിൻ ലഭിക്കാൻ വാട്ട്സ്ആപ്പ് ബുക്കിങ്ങ് സംവിധാനം
ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്
ദുബൈയിലെ താമസക്കാർക്ക് വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇനി വാട്ട്സ്ആപ്പ് സൗകര്യം. 800342 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് അയക്കുന്നതോടെ ബുക്കിങ് നടപടികൾ ആരംഭിക്കും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
വാക്സിൻ കേന്ദ്രങ്ങളും സമയവും തെരഞ്ഞെടുക്കാൻ ഇതുവഴി സൗകര്യമുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ് സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് വാട്ട്സ്ആപ്പ് സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. എന്നാൽ, വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇതിൽ സൗകര്യമുണ്ടായിരുന്നില്ല.
രാജ്യത്ത് നൂറ് ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപെടുത്തിയിരിക്കുന്നത്. ഇത് കൂടുതൽ ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ സന്ദർശക വിസക്കാർക്ക് വാക്സിനേഷൻ ഇപ്പോഴും ലഭ്യമല്ല.
Adjust Story Font
16