Quantcast

കുവൈത്തില്‍ പ്രതിദിനം 15 വിവാഹ മോചന കേസുകൾ

കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ നൂറിലേറെ ദമ്പതികളാണ് കുവൈത്തിൽ വിവാഹ മോചനം നേടിയത്

MediaOne Logo

Web Desk

  • Updated:

    29 Sep 2023 5:23 PM

Published:

29 Sep 2023 5:20 PM

divorce cases in Kuwait, divorce, latest malayalam news, കുവൈത്തിലെ വിവാഹമോചന കേസുകൾ, വിവാഹമോചനം, ഏറ്റവും പുതിയ മലയാളം വാർത്ത
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിനം 15 വിവാഹ മോചന കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ നൂറിലേറെ ദമ്പതികളാണ് രാജ്യത്ത് വിവാഹ മോചനം നേടിയത്.

യൂണിവേഴ്സിറ്റി ബിരുദമുള്ള ഭാര്യാ ഭർത്താക്കന്മാരിലാണ് വിവാഹ മോചന കേസുകളില്‍ ഭൂരിഭാഗവും. മൊത്തം വിവാഹമോചന കേസുകളിൽ 30 ശതമാനവും ബിരുദധാരികളാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിവാഹമോചനങ്ങളുടെ എണ്ണം കുറവാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ രാജ്യത്ത് വിവാഹമോചനത്തിനെതിരെ കാമ്പയിന്‍ നടത്തിയിരുന്നു.

TAGS :

Next Story