ബഹ്റൈനിൽ രണ്ട് ദശലക്ഷം ഡോസ് വാക്സിനുകൾ നൽകി; വാക്സിനേഷൻ കാമ്പയിൻ ആറു മാസം പിന്നിട്ടു
ബഹ്റൈനിൽ രണ്ട് ദശലക്ഷം വാക്സിനുകൾ ഇതേവരെ നൽകിയതായി ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ജനസംഖ്യയുടെ 69.4 ശതമാനം പേരും ഇതിനകം വാക്സിൻ എടുത്തു കഴിഞ്ഞിട്ടുണ്ട്.
വാക്സിൻ നൽകുന്നതിന് തുടക്കമായത് ആറ് മാസം മുമ്പാണ്. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും പ്രതിരോധ വാക്സിൻ നൽകാൻ സാധിച്ചത് നേട്ടമാണെന്നും മന്ത്രാലയ അധികൃതർ വിലയിരുത്തി. ജൂൺ 19 വരെയുള്ള കണക്കുകൾ പ്രകാരം 10,41,584 പേർക്ക് ഒന്നാം ഡോസും 8,90,922 പേർക്ക് രണ്ട് ഡോസുകളും വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16