Quantcast

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ 2ാം റമദാൻ പുസ്തകമേള 30 മുതൽ

ഇത്തവണ ഉംസലാലിലെ ദർബ് അൽ സായി ആയിരിക്കും വേദി

MediaOne Logo

Web Desk

  • Updated:

    24 March 2023 7:13 PM

Published:

24 March 2023 7:11 PM

Ramadan Book Fair,  Qatar Ministry, Culture,
X

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ രണ്ടാമത് റമദാൻ പുസ്തകമേള ഈ മാസം 30ന് ആരംഭിക്കും. ഏപ്രില്‍ അഞ്ച് വരെ പുസ്തകമേള നീണ്ടുനില്‍ക്കും. ഇത്തവണ ഉംസലാലിലെ ദർബ് അൽ സായി ആയിരിക്കും വേദി. ഖത്തറിൽ നിന്നും പുറത്തു നിന്നുമായി 79 പ്രസാധകരും പുസ്തകശാലകളും പുസ്തകമേളയിൽ പങ്കെടുക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പ്രാദേശിക സ്ഥാപനങ്ങളുടെ വലിയ പങ്കാളിത്തം സന്ദർശകർക്ക് ഖത്തറിന്റെ പ്രസിദ്ധീകരണ മേഖലയെ പരിചയപ്പെടുത്തും.

ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം, സാമൂഹിക വികസന-കുടുംബ മന്ത്രാലയം, ഖത്തർ റീഡ്‌സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

TAGS :

Next Story