ദോഫാർ ഗവർണറേറ്റിൽ ഭൂചലനം
പുലർച്ചെ 1.05നാണ് ഭൂചലനം അനുഭവപ്പെട്ടത്
പ്രതീകാത്മക ചിത്രം
സലാല: ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) പ്രസ്താവനയിൽ അറിയിച്ചു.
സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനം സലാല നഗരത്തിലും ദാരീസ് , സാദ , തുംറൈത്ത് എന്നിവിടങ്ങളിലും നേരീയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
Next Story
Adjust Story Font
16