ഖത്തറിൽ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
ആഗോള തലത്തില്‍ മൈക്രോഹെല്‍ത്ത് ലബോറട്ടറീസിന്റെ 43-ാമത്തെ ശാഖയാണ് പ്രവര്‍ത്തനം തുടങ്ങിയത്
ദോഹ: മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഖത്തറിലെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ദോഹ നോർത്ത് റോഡിൽ അൽ ശമാൽ പെട്രോൾ സ്റ്റേഷന് സമീപമാണ് പുതിയ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ മൈക്രോഹെല്‍ത്ത് ലബോറട്ടറീസിന്റെ നാല്‍പ്പത്തിമൂന്നാമത്തെ ശാഖയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഖത്തര്‍ രാജകുടുംബാംഗവും, കാൻ ഇന്റർനാഷണൽ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനുമായ ഷൈഖ് ജാസിം ബിൻ അഹമ്മദ് ഖലീഫ അൽ താനി ഉദ്ഘാടനം നിര്‍വഹിച്ചു. മൈക്രോ ഹെൽത്ത് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. നൗഷാദ് സി.കെ, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവരോടൊപ്പം, ഖത്തറിലെ വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
അഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് മൈക്രോ ഹെല്‍ത്തിന്റെ പ്രവര്‍ത്തനമേഖല. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ നൂറ്റി അമ്പത് ബ്രാഞ്ചുകളുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.മലേഷ്യ, ബ്രിട്ടൻ, ഇന്ത്യ, ജി.സി.സി രാജ്യങ്ങളിലായി കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കും. ഖത്തറിലെ നാലാമത്തെ ശാഖ സി.റിംഗ് റോഡിലെ ഇറാനിയൻ ഹോസ്പിറ്റലിൽ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും .
Adjust Story Font
16