Quantcast

ദുബൈയിൽ കേരളോത്സവം ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളിൽ

ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളിൽ ദുബൈ അൽ ഖിസൈസ്​ ക്രസൻറ്​ സ്​കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക

MediaOne Logo

Web Desk

  • Updated:

    2022-11-28 19:10:02.0

Published:

28 Nov 2022 5:13 PM GMT

ദുബൈയിൽ കേരളോത്സവം ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളിൽ
X

ദുബൈ: യുഎ.ഇ ദേശീയദിനാഘോഷ ഭാഗമായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരളോൽസവം ദുബൈയിൽ നടക്കും. ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളിൽ ദുബൈ അൽ ഖിസൈസ്​ ക്രസൻറ്​ സ്​കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന കേരളോൽസവം സംസ്​ഥാന ടൂറിസം, പൊതുമരാമത്ത്​ വകുപ്പു മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യും. കേരളീയ തനിമകളും നാട്ടുമുദ്രകളും വിപണിയും ഒരുമിച്ചു ചേരുന്ന അനുഭവമാകും കേരളോൽസവത്തിൽ ഉണ്ടാവുകയെന്ന്​ സംഘാടകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രസീതചാലക്കുടി, അതുൽ നറുകര എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. മെഗാ ശിങ്കാരി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്​. സൈക്കിൾയജ്‌ഞം, തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, പന്തംതിരി തുടങ്ങിയ നാടൻകലാരൂപങ്ങളും കേരളോൽസവത്തിന്​ പൊലിമ പകരും.

സാംസ്​കാരിക സംവാദങ്ങൾ, പുസ്തകശാല, ചരിത്ര - പുരാവസ്തു പ്രദർശനം, ഫുട്​ബാൾ ചരിത്ര പ്രദർശനം, നോർക്ക പവലിയൻ എന്നിവയും ഒരുക്കുമെന്ന്​ സംഘാടകർ അറിയിച്ചു. ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, റിയാസ്. സി. കെ, അനീഷ് മണ്ണാർക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story