Quantcast

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് അബൂദബി; രാത്രികാല സഞ്ചാര നിയന്ത്രണം തുടരും

പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ്​ വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    21 July 2021 1:46 AM GMT

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് അബൂദബി; രാത്രികാല സഞ്ചാര നിയന്ത്രണം തുടരും
X

കോവിഡ്​ വ്യാപനം തടയാൻ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന്​ അബൂദബി അധികൃതർ. പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ് ​വിലയിരുത്തൽ. രാത്രികാല സഞ്ചാര നിയന്ത്രണം എത്ര നാൾ നീണ്ടുനിൽക്കും എന്നതിൽ തീരുമാനം ആയില്ല.

കോവിഡ് -വ്യാപനം പ്രതിരോധിക്കാൻ പ്രവേശന നടപടിക്രമങ്ങളും രാത്രികാല സഞ്ചാര നിയന്ത്രണവും കഴിഞ്ഞ ദിവസം മുതലാണ്​ അബൂദബിയിൽ പ്രാബല്യത്തിൽ വന്നത്​. ആഘോഷ വേളയിൽ വൈറസ്​ വ്യാപനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ദേശീയ ദുരന്ത നിവാരണ സമിതി പുതിയ നടപടിക്രമങ്ങൾ കൈക്കൊണ്ടത്​. അബൂദബിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരും ഇപ്പോൾ വാക്സിനേഷൻ എടുത്തിരിക്കണം. രണ്ടു വാക്സിനേഷനെടുത്തവർ 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യില്‍ കരുതണം എന്നാണ്​ ചട്ടം.

രാത്രികാല സഞ്ചാര നിയന്ത്രണം ശക്​തമായി നടപ്പാക്കി വരികയാണ്​ അബൂദബിയിൽ. മുൻകൂർ അനുമതി വാങ്ങിയവർക്ക്​ മാത്രമാണ്​ നിയമത്തിൽ ഇളവ്​ അനുവദിക്കുന്നത്​. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും കർശന ചട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. പെരുന്നാൾ അവധി കഴിയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയേക്കും എന്നാണ്​ സൂചന.



TAGS :

Next Story