രാഹുൽഗാന്ധിക്കെതിരായ നടപടി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമെന്ന് കുവൈത്ത് കെ.എം.സി.സി
ഇന്ത്യയെന്ന മഹാരാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അസാധുവാക്കിയ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കുവൈത്ത് കെ.എം.സി.സി. ജനാധിപത്യ ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ മതേതര കക്ഷികൾ ഈ അവസരത്തിലെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു
Next Story
Adjust Story Font
16