കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയത്, രോഗികളെ ദുരിതത്തിലാക്കുന്നു
ജറ്റ് എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്
യു.എ.ഇ: ദുബൈയിൽനിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തലാക്കിയത് രോഗികൾക്കും തിരിച്ചടിയായി. ബജറ്റ് എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്.
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയതോടെ കേരളത്തിന്‍റെ വടക്കൻ മേഖലയിലെ യാത്രക്കാർക്ക് രോഗികളെ എത്തിക്കണമെങ്കിൽ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ഇല്ലെങ്കിലും എമിറേറ്റ്സ് പോലുള്ള വൻകിട വിമാനക്കമ്പനികൾ സ്ട്രച്ചർ സൗകര്യം നൽകുന്നുണ്ട്. എന്നാൽ, മൂന്നിരട്ടിയിലേറെ തുക നൽകിയാൽ മാത്രമെ രോഗികളെ ഈ വിമാനങ്ങളിൽ തിരുവനന്തരപുരത്ത് എത്തിക്കാൻ കഴിയൂ.
വിമാനങ്ങളുടെ ആറോ ഏഴോ സീറ്റ് മാറ്റിവെച്ചാണ് രോഗികളെ കൊണ്ടുപോകാൻ പ്രത്യേക സൗകര്യം ഏർപെടുത്തുന്നത്. എയർ ഇന്ത്യ ഒഴികെയുള്ള ഇന്ത്യൻ വിമാനങ്ങളൊന്നും ഈ സൗകര്യം നൽകുന്നില്ല. യു.എ.ഇയിൽ ചികിത്സിക്കാൻപണമില്ലാത്തതിനാലാണ് പലരോഗികളും നാട്ടിലേക്ക് പോകുന്നത്. സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും കോൺസുലേറ്റിന്‍റെയുമെല്ലാം സഹായത്താലാണ് ഇവർ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്. ടിക്കറ്റും സ്ട്രച്ചർ ചാർജുംസഹായിയായ നഴ്സിന്‍റെ ചാർജുമെല്ലാം അടക്കം വൻതുക ചെലവാകും. മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സ്ട്രച്ചർ സൗകര്യമില്ല. തിരുവനന്തപുരത്തുള്ളവരെയും കൊച്ചിയിലെത്തിച്ച് റോഡ്മാർഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വരും.
Adjust Story Font
16