Quantcast

അധിക സർവീസുകൾ നിർത്തി എയർ ഇന്ത്യ; നടപടി വിമാന നിരക്കുവർധനക്ക്​ കാരണമാകും

മാർച്ച്​ 26 മുതലാണ്​ യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത്​ നിർത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-20 18:22:37.0

Published:

20 March 2023 6:04 PM GMT

Air India, suspends, additional services, air fares,
X

ദുബൈ: എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്​പ്രസിന്‍റെയും ഇന്ത്യയി​ലേക്കുള്ള അധിക സർവീസുകൾ നിർത്തുന്നു. മാർച്ച്​ 26 മുതലാണ്​ യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത്​ നിർത്തുന്നത്​. പുതിയ വേനൽകാല ഷെഡ്യൂളിൽ നിന്ന്​ നിലവിലെ വിമാനങ്ങളെ ഒഴിവാക്കി.

കൂടുതൽ സർവീസുകൾ നീട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്​തമാകുന്നു. ആഴ്ചയിൽ എല്ലാദിവസവുമുള്ള എയർഇന്ത്യയുടെ എ.ഐ-997 കോഴിക്കോട്-ഷാർജ, എ.ഐ-998 ഷാർജ - കോഴിക്കോട്, എ.ഐ-937 കോഴിക്കോട് - ദുബൈ, എ.ഐ-998 ദുബൈ - കോഴിക്കോട് സർവീസുകളാണ്​ നിലക്കാൻ പോകുന്നത്​.

തിങ്കളാഴ്ചകളിലുള്ള എ.ഐ- 903 ഇൻഡോർ-ദുബൈ, ശനിയാഴ്ചകളിലുള്ള എ.ഐ- 903 ദുബൈ - ഇൻഡോർ, ആഴ്ചയിൽ അഞ്ചുദിവസമുള്ള എ.ഐ -994 ദുബൈ - ഗോവ, എ.ഐ -994 ഗോവ- ദുബൈ സർവീസുകളും​ നിർത്തും​. എയർഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ്​-247 മുംബൈ -ദുബൈ, ഐ.എക്സ്​-248 ദുബൈ - മുംബൈ, ഡൽഹി - ദുബൈ സെക്ടറിലുള്ള ഐ.എക്സ്​-141 സർവീസുകളും അവസാനിക്കും.

ഈ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്‍റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് പൂർണ്ണമായും നിർത്തുന്നതായി നേരത്തെ തന്നെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഈ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്നാണ്​ എം.പി അബ്ദുസമദ് സമദാനിയെ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്​

TAGS :

Next Story