'എന്നും ഹരിതം' പദ്ധതി: 150 വൃക്ഷത്തൈകൾ നട്ടു
ഫസ്റ്റ് മോട്ടോഴ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് വൃക്ഷത്തൈകൾ നട്ടതെന്ന് നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെൻറ്
മനാമ: 'എന്നും ഹരിതം' പദ്ധതിയുടെ ഭാഗമായി ഫസ്റ്റ് മോട്ടോഴ്‌സ് കമ്പനിയുടെ സഹായത്തോടെ 150 വൃക്ഷത്തൈകൾ നട്ടതായി നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെൻറ് അറിയിച്ചു. ഈസ്റ്റ് ഹിദ്ദിലെ ഡ്രൈഡോക്ക് റോഡിലാണ് മരങ്ങൾ നട്ടത്. മുനിസിപ്പൽ, കാർഷിക മന്ത്രാലയം, പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് മരം നടീൽ പദ്ധതി നടപ്പാക്കുന്നത്.
നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെൻറ് സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ അൽ ഖലീഫ, ഫസ്റ്റ് മോട്ടോഴ്‌സ് പ്രതിനിധി നവാഫ് ഖാലിദ് അസ്സയാനി, മുഹറഖ് മുനിസിപ്പൽ ഡയറക്ടർ ഖാലിദ് അൽ ഖല്ലാഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story
Adjust Story Font
16