Quantcast

സാമൂഹിക സുരക്ഷാ പദ്ധതിയിൽ 17,000 കുടുംബങ്ങൾക്ക് പ്രയോജനം

MediaOne Logo

Web Desk

  • Published:

    17 Feb 2023 1:16 AM GMT

സാമൂഹിക സുരക്ഷാ പദ്ധതിയിൽ   17,000 കുടുംബങ്ങൾക്ക് പ്രയോജനം
X

ബഹ്‌റൈനിലെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം 17,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതായി സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2023 ജനുവരിയിലെ കണക്കുദ്ധരിച്ചാണ് മന്ത്രി മറുപടി നൽകിയത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. 11 വിഭാഗങ്ങളിലുള്ള കുടുംബങ്ങൾക്കാണ് സഹായം നൽകിക്കൊണ്ടിരിക്കുന്നത്. മാസം തോറും 77 ദിനാർ ഒരു അംഗത്തിനും 132 ദിനാർ രണ്ട് അംഗങ്ങൾക്കും തുടർന്നുള്ള ഓരോ അംഗത്തിനും 28 ദിനാർ വീതവുമാണ് സഹായമായി സർക്കാർ നൽകുന്നത്.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് വിലവർധനവ് സഹായവും നൽകുന്നുണ്ട്. കൂടാതെ വൈദ്യുത, ജല ബില്ലിൽ 10 മുതൽ 20 ദിനാർ വരെ ഇളവും അർഹരായ കുടുംബങ്ങൾക്ക് നൽകി വരുന്നു. മാംസത്തിനുള്ള സബ്‌സിിഡി ഇനത്തിലും അർഹരായ കുടുംബങ്ങൾക്ക് സഹായം ലഭ്യമാകുന്നുണ്ട്. കൂടാതെ പരസഹായമാവശ്യമുള്ള വ്യക്തികൾക്ക് മാസം തോറും 100 ദിനാർ വീതം സാമൂഹിക സുരക്ഷാ സഹായം നൽകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story