എട്ടു മാസത്തിനിടെ 2700 അനധികൃത പോസ്റ്ററുകൾ നീക്കം ചെയ്തു
കഴിഞ്ഞ എട്ട് മാസത്തിനിടെ വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ബഹ് റൈനിൽ നീക്കം ചെയ്തതായി കാപിറ്റൽ മുനിസിപ്പൽ സെക്രേട്ടറിയറ്റ് അറിയിച്ചു.
അലക്ഷ്യമായി പലയിടങ്ങളിലും നിയമം പാലിക്കാതെ പതിച്ച സ്റ്റിറ്ററുകളും നോട്ടീസുകളും പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. ഹൂറ, ഗുദൈബിയ, ജുഫൈർ, ഉമ്മുൽ ഹസം, മനാമ സെൻട്രൽ എന്നിവിടങ്ങളിലാണ് അധിക പരസ്യ പോസ്റ്ററുകളും പതിച്ചിരുന്നത്.
ചിലയിടങ്ങളിൽ ട്രാഫിക് ബോർഡുകളിലും റോഡുകളുടെ പേരെഴുതിയിട്ടുള്ള ബോർഡുകളിലും വൈദ്യുത വിളക്ക് കാലുകളിലും പതിച്ചിരുന്നു.
Next Story
Adjust Story Font
16