സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങൾ വഴി നടന്നത് 2,80,000 ഇടപാടുകൾ
മനാമ: ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ വാഹന പരിശോധനാ കേന്ദ്രങ്ങൾ വഴി കഴിഞ്ഞ വർഷം 2,80,000 ഇടപാടുകൾ നടന്നതായി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
വിവിധ ഭാഗങ്ങളിലായി ഏഴ് വാഹന പരിശോധനാ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് അവരുടെ താമസ സ്ഥലത്തിനടുത്തുള്ള പരിശോധന കേന്ദ്രങ്ങളിൽ വർഷാന്ത സാങ്കേതിക പരിശോധന നടത്തുന്നതിന് ഇത് അവസരമൊരുക്കുകയും അതു വഴി ഇടപാടുകൾ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ- ട്രാ-ഫിക് ആപ്ലിക്കേഷൻ വഴി ഇടപാടുകൾ സുതാര്യമാക്കാനും വേഗത്തിലാക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16