Quantcast

ബഹ്‌റൈനിലെ സല്ലാഖിൽ പുതിയ പാർക്ക് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    20 Feb 2023 3:27 PM

Published:

20 Feb 2023 1:29 AM

Park , Inauguration, Bahrain, Zallaq
X

/gulf/bahrain/a-new-park-was-inaugurated-in-zallaq-bahrain-209148

ബഹ്‌റൈനിലെ സല്ലാഖിൽ പുതുതായി നിർമിച്ച പാർക്ക് ദക്ഷിണ മേഖല മുനിസിപ്പൽ അധികൃതർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഡയരക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല, ഒമ്പതാം മണ്ഡലത്തിലെ മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് അൽ സഅ്ബി, മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് അൽ നുഐമി എന്നിവരെ കൂടാതെ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സല്ലാഖ് പാർക്ക് പ്രദേശവാസികൾക്ക് ആനന്ദിക്കാനും ഉല്ലസിക്കാനും വ്യായാമങ്ങളിലേർപ്പെടാനുമുള്ള കേന്ദ്രമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി. കുട്ടികൾക്ക് സുരക്ഷിതമായ കളിയിടങ്ങളും കുടുംബങ്ങൾക്കുള്ള വിശ്രമ കേന്ദ്രങ്ങളും വിശാലമായ ഹരിത പ്രദേശവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

15 വൃക്ഷത്തൈകളും 152 മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുകളും വാക്‌വേകളും നിർമിച്ച് ആരോഗ്യവും സന്തോഷവുമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിന് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന നടപടിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

TAGS :

Next Story