വാറ്റ്-മൂല്യവര്‍ധിത നികുതി നിയമം ലംഘിച്ച 27 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ബഹ്‌റൈനില്‍ വാറ്റ്-മൂല്യവര്‍ധിത നികുതി നിയമം ലംഘിച്ച 27 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന് കീഴിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാറ്റ് തട്ടിപ്പ് കണ്ടെത്തിയത്. വാറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പാക്കണമെന്ന് നേരത്തെ തന്നെ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഷണല്‍ റെവന്യു അതോറിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
Next Story
Adjust Story Font
16