Quantcast

വാറ്റ്​ നിയമം ലംഘിച്ച 40 സ്​ഥാപനങ്ങൾക്കെതിരെ നടപടി

അഞ്ച്​ വർഷം വരെ തടവും വാറ്റ്​ സംഖ്യയുടെ മൂന്നിരട്ടി പിഴയുമാണ്​ ഇത്തരം കേസുകളിലെ ശിക്ഷ

MediaOne Logo

Web Desk

  • Published:

    30 March 2022 9:40 AM GMT

വാറ്റ്​ നിയമം ലംഘിച്ച 40 സ്​ഥാപനങ്ങൾക്കെതിരെ നടപടി
X

ബഹ്റൈനിൽ വാറ്റ്​ നിയമം ലംഘിച്ച 40 വാണിജ്യ സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. വാറ്റ്​ വർധന നടപ്പാക്കിയ ശേഷം വിവിധ ഗവർണറേറ്റുകളി​ലെ വാണിജ്യ സ്​ഥാപനങ്ങളിൽ കർശന പരിശോധന നടത്തിയിരുന്നു.

വാറ്റ്​ 10 ശതമാനമായി വർധിപ്പിച്ചത്​ മാറ്റം വരുത്താത്ത സ്​ഥാപനങ്ങൾക്കെതിരെയാണ്​ നടപടിയെടുത്തിട്ടുള്ളത്​. ഉപഭോക്​താക്കളുടെ താൽപര്യവും രാജ്യത്തെ വ്യാപാര നിയമവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടികൾ. 10,000 വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്​ വാറ്റ്​ നിയമ ലംഘനം. ചില സ്​ഥാപനങ്ങൾ വാറ്റ്​ തട്ടിപ്പ്​ നടത്തിയതായും കണ്ടെത്തിയിരുന്നു.

അഞ്ച്​ വർഷം വരെ തടവും വാറ്റ്​ സംഖ്യയുടെ മൂന്നിരട്ടി പിഴയുമാണ്​ ഇത്തരം കേസുകളിൽ ശിക്ഷയുണ്ടാവുക. വാറ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ച്​ മുന്നോട്ടു പോവാൻ സ്​ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ ഉണർത്തി. വാറ്റ്​ നിയമ ലംഘനം ശ്രദ്ധയി​ൽ പെട്ടാൽ 80008001 എന്ന നമ്പരിൽ ബന്ധപ്പെട്ട്​ പരാതി നൽകാവുന്നതാണെന്നും മന്ത്രലായം അറിയിച്ചു.

TAGS :

Next Story