Quantcast

ബഹ്‌റൈനില്‍ കോവിഡ്​ നിയമം ലംഘിച്ച 22 സ്​ഥാപനങ്ങൾക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    24 Jan 2022 12:18 PM GMT

ബഹ്‌റൈനില്‍ കോവിഡ്​ നിയമം ലംഘിച്ച 22 സ്​ഥാപനങ്ങൾക്കെതിരെ നടപടി
X

ബഹ്‌റൈനില്‍ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച 22 ​റെസ്​റ്റോറന്‍റുകൾക്കും കോഫിഷോപ്പുകൾ​ക്കുമെതിരെ നടപടി എടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെന്‍റ്​ ഇൻസ്​പെക്​ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ്​ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്​.

ആരോഗ്യ മന്ത്രാലയം, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്​റൈൻ ടൂറിസം ആന്‍റ്​ എക്​സിബിഷൻ ​അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ വിവിധ സ്​ഥാപനങ്ങളിൽ പരിശോധന നടത്തിയത്​. 161 സ്​ഥാപനങ്ങളിലാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. ഇതിൽ 22 സ്​ഥാപനങ്ങളാണ്​ ​യെല്ലോ അലർട്ട്​ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.

TAGS :

Next Story