ഓൺലൈനിലൂടെ അൽ ഫാതിഹ് മസ്ജിദ് സന്ദർശിച്ചത് 97,000 പേർ
ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ അൽ ഫാതിഹ് ഗ്രാൻറ് മസ്ജിദ് കഴിഞ്ഞ വർഷം 97,000 പേർ ഓൺലൈനിൽ സന്ദർശിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 3,000 പേർ നേരിട്ടും സന്ദർശിച്ചു.
അഡ്വൈസർ ട്രിപ് സൈറ്റ് വഴി ബഹ്റൈനിലെ സുപ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമായി ആറാം തവണയും അൽ ഫാതിഹ് മസ്ജിദ് സ്ഥാനം ഉറപ്പിച്ചു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന സൈറ്റ് 878 ദശലക്ഷം പേരാണ് ഉപയോഗപ്പെടുത്തുന്നത്.
അൽ ഫാതിഹ് കേന്ദ്രീകരിച്ച് നടത്തുന്ന ഖുർആൻ പഠന കേന്ദ്രത്തിൽ 550 വിദ്യാർഥി, വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഓൺലൈനിലാണ് പഠനം നടക്കുന്നത്. 7000 പേർക്ക് ഒരേ സമയം നമസ്കരിക്കാൻ സൗകര്യമുള്ള പള്ളി പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരമുണ്ട്.
നിരവധി ടൂറിസ്റ്റുകളും വിദേശ പൗരന്മാരും ദിനേന ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. കോവിഡ് ഭീതി അകന്ന ശേഷം ഉടൻ തന്നെ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്ന് കൊടുക്കുമെന്നാണ് കരുതുന്നത്.
Adjust Story Font
16