ബഹ്‌റൈൻ പൗരന്മാർക്ക് സൈന്യത്തിൽ ചേരാൻ അപേക്ഷ ക്ഷണിച്ചു | Applications are invited to join the Bahrain Army

ബഹ്‌റൈൻ പൗരന്മാർക്ക് സൈന്യത്തിൽ ചേരാൻ അപേക്ഷ ക്ഷണിച്ചു

MediaOne Logo

Web Desk

  • Updated:

    28 Aug 2022 10:45 AM

Published:

28 Aug 2022 10:37 AM

ബഹ്‌റൈൻ പൗരന്മാർക്ക് സൈന്യത്തിൽ   ചേരാൻ അപേക്ഷ ക്ഷണിച്ചു
X

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ റിസർവ്ഡ് വളണ്ടിയറി സബറ്റാലിയനിൽ ചേരാൻ പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒന്നാം ഘട്ടത്തിൽ ബി.ഡി.എഫിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സൈനികരുടെ ബന്ധുക്കൾക്കും നാഷണൽ ഗാർഡിലെ സൈനികരുടെയും സിവിലിയൻമാരുടെയും ബന്ധുക്കൾക്കുമാണ് അവസരം. വെബ്‌സൈറ്റിൽ തയാറാക്കിയിട്ടുള്ള പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. 18 വയസ്സ് പൂർത്തിയായ 55 വയസ്സ് കവിയാത്ത ഏതൊരു ബഹ്‌റൈൻ പൗരനും ഇതിനായി അപേക്ഷിക്കാം.

എന്നാൽ സ്‌പെഷലൈസ് ചെയ്തവർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് പ്രായത്തിൽ ഇളവുണ്ടാകും. അപേക്ഷകർ കേസുകളിൽ പെടാത്തവരും ശിക്ഷിക്കപ്പെടാത്തവരും ധാർമിക മര്യാദകൾ പാലിക്കുന്നവരുമായിരിക്കണം. സൈനിക സേവനത്തിന് ഉതകുന്ന ശാരീരിക ക്ഷമതയും ആരോഗ്യവുമുള്ളവരാണ് ഇതിലേക്ക് അപേക്ഷ നൽകേണ്ടതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.

TAGS :

Next Story