Quantcast

വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച്​ ജോലി നേടിയ ഏഷ്യക്കാർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    31 Aug 2023 7:51 PM GMT

Fake certificates
X

വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച്​ ജോലി നേടിയ ഏഷ്യൻ വംശജരെ ബഹ്റൈനിൽ റിമാന്‍റ്​ ചെയ്​തു. സ്വകാര്യ സ്​കൂളുകളിൽ അധ്യാപക തസ്​തികയിൽ​ ജോലി ചെയ്യുന്നതിന്​ സമർപ്പിച്ച രേഖകളിലാണ്​ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്​.

മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടത്തിയ സൂക്ഷ്​മ പരിശോധനയിലാണ്​ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന്​ കണ്ടെത്തിയത്​. ഇതുമായി ബന്ധപ്പെട്ട പരാതി മന്ത്രാലയത്തിൽ നിന്ന്​ ലഭിച്ചയുടൻ പ്രതികളെ പിടികൂടുകയും ഇന്‍റർപോളുമായി ബന്ധപ്പെട്ട്​ യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്​തു.

12 സർട്ടിഫിക്കറ്റുകളാണ്​ വ്യാജമെന്ന്​ കണ്ടെത്തിയത്​. പ്രതികളെ ചോദ്യം ചെയ്യുകയും ഏഴ്​ ദിവസം റിമാന്‍റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്​തു. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച്​ ​ജോലി നേടുന്നത്​ വിദ്യാഭ്യാസ ഗുണനിലവാരത്തിന്​ ഇടിവുണ്ടാക്കുന്നതാണെന്ന്​ പ്രൊസിക്യൂഷൻ നിരീക്ഷിച്ചു.

TAGS :

Next Story