Quantcast

ബഹ്റൈനിൽ നാഷണൽ റഫറണ്ടം രാജ്യത്തിന്​ കരുത്ത്​ നൽകിയതായി വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    15 Feb 2022 1:19 PM GMT

ബഹ്റൈനിൽ നാഷണൽ റഫറണ്ടം രാജ്യത്തിന്​ കരുത്ത്​ നൽകിയതായി വിലയിരുത്തൽ
X

ബഹ്റൈനിൽ 21ാമത്​ നാഷണൽ റഫറണ്ടത്തിന്‍റെ വാർഷിക പശ്ചാത്തലത്തിൽ, പ്രസ്​തുത നീക്കം രാജ്യത്തിന്​ കരുത്ത്​ പകർന്നതായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. നാഷണൽ റഫറണ്ടം കൊണ്ട്​​ രാജ്യത്തിനുണ്ടായ പുരോഗതിയും വളർച്ചയും പ്രധാനമന്ത്രി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന​ ​കാബിനറ്റ്​ യോഗത്തിൽ വിലയിരുത്തി.

സാമ്പത്തിക, വികസന, രാഷ്​ട്രീയ രംഗത്ത്​ വലിയ പുരോഗതിയുണ്ടാക്കാൻ നാഷണൽ റഫറണ്ടം വഴി സാധിച്ചു.തടവ്​ ശിക്ഷ വിധിച്ചവരുടെയും ബദൽ ശിക്ഷ അനുഭവിക്കുന്നവരുടെയും തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക്​ ഹമദ്​ രാജാവിന്‍റെ നിർദേശ പ്രകാരം പാർപ്പിട യൂണിറ്റുകൾ നൽകുന്നതിനുള്ള തീരുമാനത്തെ കാബിനറ്റ്​ സ്വാഗതം ചെയ്​തു.

ബഹ്​റൈനികളുടെ വിദേശികളായ ഭാര്യമാർക്കും അവരുടെ ബന്ധുക്കൾക്കും ബഹ്​റൈനി സ്​ത്രീകളുടെ വിദേശികളായ ഭർത്താക്കൻമാർക്കും അവരുടെ ബന്ധുക്കൾക്കും വിസിറ്റിങ്​ വിസയും താമസ വിസയും നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലിപ്​തപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമ നിർദേശം കാബിനറ്റ്​ ചർച്ച ചെയ്​തു.

2021സാമ്പത്തിക വർഷത്തിലെ പ്രാഥമിക സാമ്പത്തിക ഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്​ പ്രകാരം പൊതു വരുമാനത്തിൽ വർധനവുണ്ടായതായി വിലയിരുത്തി. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധ​പ്പെട്ട നിയമം മുറുകെ പിടിച്ചാണ്​ ഇത്​ സാധ്യമായത്​. കൂടാതെ 2020 നേക്കാൾ ധനക്കമ്മി 35% കുറയുകയും എണ്ണയിതര വരുമാനത്തിൽ അഞ്ച്​ ശതമാനം വർധനവുണ്ടായതായും റി​പ്പോർട്ട്​ വ്യക്​തമാക്കുന്നു.

ബഹ്​റൈൻ കൗൺസിൽ ഫോർ ഹെൽത്​ സ്റ്റഡീസ്​ ആന്‍റ്​ സ്​പെഷ്യാലിറ്റീസ്​ സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ആരോഗ്യ മന്ത്രിയുടെ നിർദേശം അംഗീകരിക്കുകയും തുടർ നടപടിക്കും വിലയിരുത്തലിനും അന്താരാഷ്​ട്ര അംഗീകാരം നേടുന്നതിനുമായി സംവിധാനങ്ങൾ ഒരുക്കുന്നതിനും പരിശീലനം നൽകുന്നതിനും നിർദേശിച്ചു. പരിസ്​ഥിതി സംരക്ഷണം ലക്ഷ്യമിട്ട്​ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്​ ബാഗുകൾ നിരോധിക്കുന്നതിനുള്ള കരട്​ തീരുമാനവുമായി ബന്ധപ്പെട്ട്​ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയുടെ നി​ർദേശം ചർച്ച ചെയ്​തു.

TAGS :

Next Story