Quantcast

ബഹ്‌റൈന്‍ എയർപോർട്ട്​ പുതിയ പാസഞ്ചർ ടെർമിനലിന്‍റെ അന്തിമഘട്ട പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി

MediaOne Logo

Web Desk

  • Published:

    3 Feb 2022 12:09 PM GMT

ബഹ്‌റൈന്‍ എയർപോർട്ട്​ പുതിയ പാസഞ്ചർ ടെർമിനലിന്‍റെ   അന്തിമഘട്ട പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി
X

ബഹ്‌റൈന്‍ എയർപോർട്ട്​ പുതിയ പാസഞ്ചർ ടെർമിനലിന്‍റെ അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഗതാഗത, വാർത്താ വിനിമയ കാര്യ മ​ന്ത്രി കമാൽ ബിൻ അഹ്​മദ്​ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 2021 ഫെബ്രുവരിയിലാണ്​ അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടത്​. നിർണിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവെച്ചു.

പദ്ധതിയുടെ കൺസൾട്ടൺസിയായ ഹിൽ ഇന്‍റർനാഷണലിന്‍റെ പ്രതിനിധികളും നിർമാണ പ്രവർത്തനം ഏറ്റെടുത്ത്​ നടത്തുന്ന കോൺട്രാക്​ടിങ്​ കമ്പനി പ്രതിനിധികളും മ​ന്ത്രി​യെ അനുഗമിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായതായി വിലയിരുത്തുകയും 2022 രണ്ടാം പാദത്തിൽ പദ്ധതി പൂർത്തിയാവുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

എയർ ബസ്​ 380 ഇനം വിമാനങ്ങൾക്കായുള്ള ഏഴ്​ എയർ ബ്രിഡ്​ജുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന്​ ഡിപ്പാർച്ചർ ഗേറ്റുകളും വിമാന ഇന്ധന വിതരണ പദ്ധതിയും ഇതിന്‍റെ ഭാഗമാണ്​. പുതിയ പാസഞ്ചർ ടെർമിനലിന്‍റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നത്​ നേട്ടമാണ്​. ഇതിന്​ ചുക്കാൻ പിടിക്കുന്ന കമ്പനികൾക്ക്​ അ​ദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്​തു.

TAGS :

Next Story