Quantcast

ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിലെത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി

നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നൂറിലധികം യാത്രക്കാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-19 19:08:46.0

Published:

18 Sep 2022 7:06 PM GMT

ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിലെത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി
X

ബഹറൈൻ: സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ ബഹ്‌റൈൻ വിമാനത്താവളത്തിൽ കർശനമാക്കി. ക്യത്യമായി നിബന്ധനകൾ പാലിക്കാതെ എത്തി വിമാനത്താവളത്തിൽ നിന്ന് തിരിച്ചു പോവേണ്ടി വരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ച പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ, വിസിറ്റ് വിസയിലെത്തുന്ന യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി ഗൾഫ് എയർ കഴിഞ്ഞദിവസം ട്രാവൽ ഏജന്റുമാർക്ക് സർക്കുലർ അയച്ചു. നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നൂറിലധികം യാത്രക്കാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ നടപ്പിലാക്കുന്നത് കർശനമാക്കിയത്. ബഹ്‌റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന അംഗീക്യത ക്രെഡിറ്റ് കാർഡ് ഉണ്ടാവുകയോ അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിനാറോളം വീതം കൈവശമുണ്ടാകുകയോ ചെയ്യണമെന്നതാണു പ്രധാന നിബന്ധന.

ഇതിന് പുറമേ, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ അല്ലെങ്കിൽ ബഹ്‌റൈനിലെ സ്‌പോൺസറുടെ താമസ സ്ഥലത്തിന്റെ ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ രേഖ കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം വേണം. റിട്ടേൺ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണു സന്ദർശക വിസയിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ് എയറിന്റേതല്ല റിട്ടേൺ ടിക്കറ്റെങ്കിൽ ബഹ്‌റൈനിലെ എമിഗ്രേഷൻ പരിശോധനാ സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ ഉണ്ടാകണമെന്നും നിബന്ധനയുണ്ട്.


TAGS :

Next Story