Quantcast

പഞ്ചനക്ഷത്ര പദവി നേടി ബഹ്റൈൻ വിമാനത്താവളം

MediaOne Logo

Web Desk

  • Published:

    31 Dec 2021 6:17 PM GMT

പഞ്ചനക്ഷത്ര പദവി നേടി ബഹ്റൈൻ വിമാനത്താവളം
X

വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര റാങ്കിംഗിൽ പഞ്ചനക്ഷത്ര പദവി നേടി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവും ശുചിത്വ പരിപാലനത്തിലെ നിലവാരവുമാണ് ബഹ്റൈൻ വിമാനത്താവളത്തിന് ഉയർന്ന റാങ്കിംഗ് നേടിക്കൊടുത്തത്.

കോവിഡ് വ്യാപനം ചെറുക്കാൻ ജാഗ്രത പുലർത്തിയുള്ള നടപടിക്രമങ്ങൾ, മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കപ്പെടൂന്നു എന്ന് ശ്രദ്ധയോടെ ഉറപ്പ് വരുത്തുന്ന ഉദ്യോഗസ്ഥർ, പുതിയ വിമാനത്താവളത്തെ വ്യത്തിയിലും സുരക്ഷാ തകരാറുകളില്ലാതെയും പരിപാലിക്കുന്നതിലെ അന്താരാഷ്ട്ര മികവ്, ഇങ്ങിനെ ഒട്ടനേകം ഘടകങ്ങൾ മാനദണ്ഠമാക്കിയുള്ള റാങ്കിങിലാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു പഞ്ചനക്ഷത്ര പദവി ലഭിച്ചത്.

എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിങ് ഏജൻസിയായ സ്കൈട്രാക്സ് ഇന്‍റർനാഷനൽ ഡിസംബറിൽ നടത്തിയ റാങ്കിംഗ് പരിശോധനയിൽ അന്താരാഷ്ട്ര തലത്തിൽ പാലിക്കുന്ന കോവിഡ് പ്രോട്ടോകോളിലും സുരക്ഷ, ശുചീകരണ രീതികളിലും ബഹ്റൈൻ വിമാനത്താവളം ഉയർന്ന നിലവാരം പുലർത്തുന്നതായാണു വിലയിരുത്തപ്പെട്ടത്. ഏറ്റവും കൂടുതൽ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയർപോർട്ടുകളുടെ പട്ടികയിൽ ബഹ്റൈൻ വിമാനത്താവളം ഇടം നേടി. മികവിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ബഹ്റൈൻ എയർപോർട്ട് അതോറിറ്റി കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹ് വ്യക്തമാക്കി. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ബഹ്റൈൻ എയർപോർട്ടിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary : Bahrain Airport wins five star rating

TAGS :

Next Story