ബഹ്‌റൈനില്‍ സ്പോൺസർഷിപ്പ് മാറാനുള്ള കാലാവധി രണ്ട് വർഷമാക്കണമെന്ന് പാർലമെന്‍റ്
വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസർഷിപ്പ് മാറുന്നതിനുള്ള കാലാവധി ഒരു വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി വർധിപ്പിക്കണമെന്ന് പാർലമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ മാറ്റം വരുത്തണമെന്നും തൊഴിലാളിക്കും തൊഴിലുടമക്കും സാവകാശം ലഭിക്കാൻ ഇത് വഴിയൊരുക്കുമെന്നുമാണ് വാദം.
സാമൂഹിക നീതി ഉറപ്പാക്കുന്നതിനും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം മാനിക്കുന്നതിനും ഇത് കാരണമാകുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലാളിയും തൊഴിലുടമയുടെയും പരസ്പര ധാരണ പ്രകാരമാണ് സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുന്നതെന്ന് ചോദ്യത്തിന് മറുപടിയായി തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ഇതിന് സ്വദേശിവൽക്കരണവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16