ഇലക്ട്രിക് കാർ നിർമാണ മേഖലയിലേക്ക് ബഹ്‌റൈനും
ഇലക്ട്രിക് കാർ ഉൽപാദന മേഖലയിലേക്ക് ബഹ്‌റൈനും ചുവടുവെക്കാനുദ്ദേശിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റു വ്യക്തമാക്കി.
സുസ്ഥിര സാമ്പത്തിക വളർച്ച നേടുന്നതിനായി 10 കാര്യങ്ങൾ നടപ്പിലാക്കാനാണ് ബഹ്‌റൈൻ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതടക്കമുളള കാര്യങ്ങളാണ് ചർച്ചയിലുള്ളത്.
2022-2026 കാലത്തേക്കുള്ള വ്യാവസായിക പദ്ധതികളിൽ സുപ്രധാനമായ മേഖല കൂടിയാണിത്. താൽപര്യമുള്ളവർക്ക് മുന്നിൽ ബഹ്‌റൈൻ അതിന്റെ വാതിലുകൾ തുറന്നു വെച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വ്യവസായികളെയും നിക്ഷേപകരെയും ആകർഷിക്കും വിധമുള്ള നടപടികളാണ് ബഹ്‌റൈൻ കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story
Adjust Story Font
16