ഫോർമുല വൺ; മാക്‌സ് വെർസ്റ്റാപ്പൻ ജേതാവ്
സാഖിർ മരുഭൂമിയിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോർമുലവൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ മാക്‌സ് വെർസ്റ്റാപ്പൻ ജേതാവായി. യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തി ഒന്നാം പോളിൽ മത്സരിച്ച വെർസ്റ്റാപ്പൻ അനായാസമായി വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ രണ്ടാം പോളിൽ മത്സരിച്ച റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പെരസ് രണ്ടാമതെത്തി.
ഫെറാരിക്കുവേണ്ടി മത്സരിച്ച കാർലോസ് സൈൻസിനെ പിന്നിലാക്കി രണ്ടുതവണ ചാമ്പ്യനായ ഫെർണാണ്ടോ അലോൻസോ മൂന്നാമതെത്തി. ആസ്റ്റൺ മാർട്ടിനുവേണ്ടിയാണ് ഫെർണാണ്ടോ മത്സരിച്ചത്. ഫ്രഞ്ച് താരം ആർട്ട് ഗ്രാൻഡ് പ്രിക്‌സിന്റെ തിയോ പോർച്ചെയർ ഫോർമുല ടു റേസിൽ ഒന്നാമതെത്തി. 19.6 സെക്കന്റിന്റെ അവിശ്വസനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. റാൽഫ് ബോസ്ചുങ് രണ്ടാമതെത്തി.
ബ്രസീലിയൻ താരം ഗബ്രിയേൽ ബോർട്ടോലെറ്റോ ഫോർമുല ത്രീ റേസിൽ ചാമ്പ്യനായി. ഇറ്റാലിയൻ ഡ്രൈവർ ഗബ്രിയേൽ മിനിയാണ് ആദ്യം ഫിനിഷ് ചെയ്തതെങ്കിലും സ്റ്റാർട്ടിങ് പിഴവിന്റെ പേരിൽ അഞ്ച് സെക്കൻഡ് പെനാൽറ്റി നൽകിയതാണ് ഗബ്രിയേലിന് ഗുണമായത്.
Adjust Story Font
16