ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്റൈൻ ഗോൾഡൻ വിസ
ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്.
മനാമ: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്റൈൻ ഗോൾഡൻ വിസ ലഭിച്ചു. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്.ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഈ അംഗീകാരം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള പ്രതിഭകളെ ആകർഷിക്കാനും ബഹ്റൈനിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്. വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ ഗോൾഡൻ വിസ സഹായിക്കുമെന്നും അദീബ് അഭിപ്രായപ്പെട്ടു.
Adjust Story Font
16