പഞ്ചനക്ഷത്ര പദവിയില്‍ തിളങ്ങി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം
ശുചിത്വവും വൃത്തിയും മാനദണ്ഡമാക്കി നടത്തിയ റാങ്കിങ്ങിലാണ് ലോകമെമ്പാടുമുള്ള മികച്ച 5% വിമാനത്താവളങ്ങളിലായി ബഹ്റൈനും ഉള്‍പ്പെട്ടത്
മനാമ: കൊവിഡ് വ്യാപനം തടയുന്നതിനായി ഉന്നത നിലവാരത്തിലുള്ള ശുചിത്വവും സുരക്ഷിതത്വവും കാത്തുസൂക്ഷിച്ചതിന്റെ പേരില്‍ പഞ്ചനക്ഷത്ര പദവി നേടിയ തിളക്കത്തിലാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. ശുചിത്വവും വൃത്തിയും മാനദണ്ഡമാക്കി നടത്തിയ റാങ്കിങ്ങിലാണ് ലോകമെമ്പാടുമുള്ള മികച്ച 5% വിമാനത്താവളങ്ങളിലായി ബഹ്റൈനും ഉള്‍പ്പെട്ടത്.
അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്സ് ഡിസംബറില്‍ നടത്തിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ വിശദമായ വിലയിരുത്തലുകളുടെ ഫലത്തിലാണ് ഈ 5 സ്റ്റാര്‍ കൊവിഡ് എയര്‍പോര്‍ട്ട് സുരക്ഷാ റേറ്റിങ് ബഹ്റൈന്‍ വിമാനത്താവളത്തിന് ലഭിച്ചത്. അപകടസാധ്യത കുറയ്ക്കുന്നതിലും ഉപഭോക്താവിന്റെയും ജീവനക്കാരുടെയും സുരക്ഷിതത്വവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യത്യസ്തമായ 175 സുരക്ഷാ മാനദണ്ഡങ്ങള്‍ ഓഡിറ്റില്‍ വിലയിരുത്തി.
ഈ വലിയ നേട്ടം തങ്ങള്‍ക്ക് അഭിമാനം പകരുന്നതാണെന്ന് വിമാനത്താവള മേല്‍നോട്ട ചുമതല വഹിക്കുന്ന ബഹ്റൈന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കമ്പനി സിഇഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ഫലാഹ് പറഞ്ഞു. ആഗോള തലത്തില്‍തന്നെ മികച്ച പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ വികസന മുന്നേറ്റങ്ങള്‍ നടത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16