Quantcast

ജി.സി.സി സൈബർ സുരക്ഷാ ​ഫോറത്തിൽ ബഹ്​റൈൻ പങ്കാളിയായി

MediaOne Logo

Web Desk

  • Published:

    7 March 2022 10:49 AM GMT

ജി.സി.സി സൈബർ സുരക്ഷാ ​ഫോറത്തിൽ ബഹ്​റൈൻ പങ്കാളിയായി
X

ജി.സി.സി സൈബർ സുരക്ഷാ ​ഫോറം 2022 ൽ ബഹ്​റൈൻ പങ്കാളിയായി. നാഷണൽ സെന്‍റർ ഫോർ സൈബർ സെക്യൂരിറ്റിയാണ് ​ബഹ്​റൈനെ പ്രതിനിധീകരിച്ച്​ ഫോറത്തിൽ പ​ങ്കെടുത്തത്​.

ദുബൈ എക്​സ്​പോ ​വേദിയിൽ നടന്ന​ ഫോറം സൈബർ സുരക്ഷക്ക്​ നേരെയുയർത്തുന്ന വെല്ലുവിളികളെ കുറിച്ചും അതിൽ പൊതുവായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ചും ചർച്ച ചെയ്തു.

സൈബർ സ്​പേസ്​ മേഖല കേന്ദ്രീകരിച്ചാണ്​ ഇന്ന്​ എല്ലാ ഇടപാടുകളും നടക്കുന്നത്​. അതിനാൽ അതിന്‍റെ സുരക്ഷ വളരെ പ്രധാനമാണെന്നും ​ഫോറം അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങൾ സൈബർ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച്​ പ്രതിനിധികൾ വിശദീകരിച്ചു.

TAGS :

Next Story