വേൾഡ് ഊർജ്ജ ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി
വേൾഡ് ഊർജ്ജ ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. ബർലിനിൽ നടന്ന ഫോറത്തിൽ ജർമൻ വിദേശകാര്യ മന്ത്രി അനാലിന ബേർബോക്കിന്‍റെയും ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് റോബർട്ട് ഹാപികിന്‍റെയും ക്ഷണമനുസരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് ഫോറത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ, ധനകാര്യ, പരിസ്ഥിതി കാര്യ മന്ത്രിമാരും ഫോറത്തിൽ പങ്കാളികളായി. രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
Next Story
Adjust Story Font
16