ബഹ്‌റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ്
ബഹ്‌റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് ഹൈ ക്രിമിനൽ കോടതി ഏഴ് വർഷം തടവിന് വിധിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഉപഭോക്താവിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനല്ലാത്ത മറ്റൊരാളും പിടിയിലായിട്ടുണ്ട്.
രണ്ട് പേർക്കും ഏഴ് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്. 950 ദിനാർ ഓരോരുത്തരും പിഴയടക്കാനും വിധിയുണ്ട്. പ്രസ്തുത സംഖ്യയാണ് കൈക്കൂലിയായി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. സി.ആറിലുള്ള നിയമ ലംഘനം ഒഴിവാക്കി കൊടുക്കുന്നതിനാണ് മധ്യസ്ഥൻ മുഖേന കൈക്കൂലി ആവശ്യപ്പെട്ടത്.
Next Story
Adjust Story Font
16