Quantcast

ബഹ്റൈനിൽ കോവിഡ്​ നിയമം ലംഘിച്ച രണ്ട്​ റെസ്​റ്റോറൻറുകൾ അടച്ചിടാൻ ഉത്തരവ്​

യെല്ലോ ലെവൽ പ്രഖ്യാപിച്ച ശേഷം ഇതേ​വരെയായി 22 റെസ്​റ്റോറൻറുകളും കോഫി ഷോപ്പുകളുമാണ്​ അടച്ചിടാൻ ഉത്തരവിട്ടിട്ടുള്ളത്​

MediaOne Logo

Web Desk

  • Published:

    31 Dec 2021 6:19 AM GMT

ബഹ്റൈനിൽ കോവിഡ്​ നിയമം ലംഘിച്ച രണ്ട്​ റെസ്​റ്റോറൻറുകൾ അടച്ചിടാൻ ഉത്തരവ്​
X

കോവിഡ്​ നിയമം ലംഘിച്ച രണ്ട്​ റെസ്​റ്റോ​റൻറുകൾ അടച്ചിടാൻ ബഹ്റൈനിൽ അധികൃതർ ഉത്തരവിട്ടു. ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെൻറിന്​ കീഴിൽ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചതായി കണ്ടെത്തിയത്​.

ഹോട്ടൽ നടത്തിപ്പുകാരെ ചോദ്യം ചെയ്യാനായി ​പബ്ലിക്​ പ്രൊസിക്യൂഷൻ വിളിപ്പിക്കുകയും മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ റെസ്​റ്റോറൻറുകൾ അടച്ചിടാൻ ഉത്തരവിടുകയും പിഴ ഒടുക്കാൻ വിധിക്കുകയും ചെയ്​തു.

യെല്ലോ ലെവൽ പ്രഖ്യാപിച്ച ശേഷം ഇതേ​വരെയായി 22 റെസ്​റ്റോറൻറുകളും കോഫി ഷോപ്പുകളുമാണ്​ അടച്ചിടാൻ ഉത്തരവിട്ടിട്ടുള്ളത്​. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

TAGS :

Next Story