പുതിയ എം.പിമാരെ സ്വീകരിക്കാൻ സജ്ജമായി ബഹ്‌റൈൻ പാർലമെന്റ്
ബഹ്‌റൈനിൽ പുതിയ എം.പിമാരെ സ്വീകരിക്കാൻ പാർലമെന്റ് സംവിധാനങ്ങൾ സജ്ജമാണെന്ന് പാർലമെന്റ് സെക്രട്ടേറിയറ്റ് കൗൺസിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശിൽപശാല കഴിഞ്ഞ ദിവസം നടത്തിയിരുന്നു. നാളെ വോട്ടെടുപ്പ് കഴിയുന്നതോടെ പാർലമെന്റംഗങ്ങൾ ആരൊക്കെയാണെന്ന ചിത്രം തെളിയും.
ആദ്യ റൗണ്ടിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ആദ്യ രണ്ട് പേർ തമ്മിൽ രണ്ടാം റൗണ്ട് മത്സരമുണ്ടാകും. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളായിരിക്കും വിജയിക്കുക.
രണ്ടാം റൗണ്ട് വോട്ടെടുപ്പ് 19നാണ് നടക്കുക. വോട്ടെടുപ്പ് സുതാര്യമായും സുരക്ഷിതമായും നടക്കുമെന്നാണ് കരുതുന്നതെന്ന് പാർലമെന്റ് സെക്രട്ടറി റാഷിദ് മുഹമ്മദ് ബൂനജ്മ വ്യക്മാക്കി. ആറാമത് പാർലമെന്റാണ് ഇപ്രാവശ്യത്തേത്. കഴിഞ്ഞ അഞ്ച് പാർലമെന്റുകളും വിജയകരമായി പൂർത്തീകരിക്കുകയും രാജ്യത്തിന്റെ വിവിധ പ്രശ്‌നങ്ങളിൽ നിയമ നിർമാണം നടത്തുകയും ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16