ബഹ്‌റൈനില്‍ കറക് ചായക്ക് വില വര്‍ധന: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
മനാമ: കറക് ചായക്ക് 100 ഫിൽസിൽ നിന്നും 150 ഫിൽസായി വർധിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് സഅദ് അദ്ദൂസരി അധികൃതരോട് ആവശ്യപ്പെട്ടു.
വാറ്റ് 10 ശതമാനമായി വർധിപ്പിച്ചതിന്‍റെ മറവിലാണ് ഒറ്റയടിക്ക് 50 ശതമാനം വില വർധന കറക് ഷോപ്പുകൾ നടപ്പാക്കിയത്. അടിസ്ഥാന ഭക്ഷണ സാധനമായി എണ്ണപ്പെടുന്ന ഇവക്ക് വാറ്റ് ബാധകമല്ലെന്നും അതിനാൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16