ഹജ്ജ് സേവന മികവിൽ ബഹ്റൈന് മൂന്നാം സ്ഥാനം
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിലെ മികവ് പരിഗണിച്ച് ബഹ്റൈന് മൂന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ ദിവസം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ആദരവ് കൈമാറി.
ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ മികവ് പുലർത്തിയ രാജ്യങ്ങളെയാണ് ആദരിച്ചത്. തീർഥാടകരുടെ അഭിപ്രായമനുസരിച്ചാണ് മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തത്.
‘ലബ്ബയ്തും’ എന്ന പേരിൽ സൗദി ഹജ്ജ് -ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിനാണ് അർഹമായിട്ടുള്ളത്. ബഹ്റൈൻ ഹജ്ജ് മിഷൻ സെക്രട്ടറി ഖാലിദ് അൽ മാലൂദ് ആദരമേറ്റുവാങ്ങി. ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താന്‍റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നുള്ള ഹജജ് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ മികവ് പുലർത്താൻ കഴിഞ്ഞതായി വിലയിരുത്തി.
Next Story
Adjust Story Font
16