ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
25 രാജ്യങ്ങളാണ് ഇപ്പോൾ റെഡ്ലിസ്റ്റ് പട്ടികയിൽ ഉള്ളത്.കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മെയ് 23 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയിൽനിന്ന് ബഹ്റൈൻ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. സിവിൽ ഏവിഷേയൻ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം സെപ്റ്റംബർ മൂന്നിന് പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പട്ടികയിൽനിന്ന് ഒഴിവായ മറ്റ് രാജ്യങ്ങൾ.
ബോസ്നിയ ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റിൽ ഉൾപ്പെട്ടത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബഹ്റൈൻ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. 25 രാജ്യങ്ങളാണ് ഇപ്പോൾ റെഡ്ലിസ്റ്റ് പട്ടികയിൽ ഉള്ളത്.കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മെയ് 23 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ അനുമതിയുണ്ടായിരുന്നത്. യാത്രാ നിയന്ത്രണങ്ങൾ നീങ്ങാൻ പുതിയ തീരുമാനം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Adjust Story Font
16