ബഹ്റൈനിൽ കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം
ബഹ്റൈനിൽ കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഫോളോ അപ് നടത്തുകയും അതിെൻറ അടിസ്ഥാനത്തിൽ ശിശുരോഗ വിദഗ്ധർ, പകർച്ചവ്യാധി കൺസൾട്ടൻറുമാർ, ലബോറട്ടറികൾ എന്നിവരുമായി കൂടിയാലോചന നടത്തുകയും സർക്കുലർ തയാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ ബഹ്റൈനിൽ കുട്ടികൾക്കിടയിൽ ഹെപ്പറ്റൈറ്റിസ് പടരുന്നില്ലെന്ന് ബോധ്യപ്പെട്ടതായി പൊതുജനാരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. പൊതു, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും അധിക്യതർ വ്യക്തമാക്കി.
Next Story
Adjust Story Font
16