ഷിഫ പ്രീമിയര്‍ ലീഗില്‍ "പി.എസ്.ജി" ചാമ്പ്യന്‍മാര്‍
റയല്‍ മഡ്രിഡ്, പി.എസ്.ജി, ഡോര്‍ട്ട്മുണ്ട്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകളുടെ ജേഴ്സിയണിഞ്ഞാണ് ടീമുകള്‍ ഇറങ്ങിയത്
ബഹ്‌റൈനില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സംഘടിപ്പിച്ച ഷിഫ പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ "പി.എസ്.ജി" ചാമ്പ്യന്‍മാരായി. ഫൈനലില്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ആര്‍.എമ്മിനെ തോല്‍പിച്ചാണ് വിജയം. ആവേശകരമായ ഫൈനലില്‍ ക്യാപ്റ്റന്‍ സഫാദ് ബാബുവിന്റെ ഹാട്രിക് പ്രകടനമാണ് പി.എസ്.ജിയെ ജേതാക്കളാക്കിയത്. 10 ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും സഫാദ് ബാബുവാണ്.
മികച്ച കളിക്കാരനായി ആര്‍.എം ക്യാപ്റ്റന്‍ ബാലുവും മികച്ച ഗോള്‍ കീപ്പറായി "പി.എസ്.ജി"യിലെ ഹാഷിമും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫി ഷിഫ അല്‍ ജസീറ ഡയരക്ടര്‍ പി.കെ. ഷബീറലിയും റണ്ണേഴ്സ് അപ്പ് ട്രോഫി ഡോ. പി. കുഞ്ഞിമൂസയും സമ്മാനിച്ചു.
നാലു ദിവസം നീണ്ട ടൂര്‍ണമെന്റ് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. നാലു ടീമുകളിലായി ഷിഫ അല്‍ ജസീറയിലെ ജീവനക്കാര്‍ അണിനിരന്നു.
റയല്‍ മഡ്രിഡ്, പി.എസ്.ജി, ഡോര്‍ട്ട്മുണ്ട്, മാഞ്ജസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞാണ് ടീമുകള്‍ ഇറങ്ങിയത്. ഫൈനല്‍ മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, സീനിയര്‍ സര്‍ജന്‍ ഡോ. സുബ്രഹ്‌മണ്യന്‍, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, മറ്റ് ജീവനക്കാരും പങ്കെടുത്തു. ടി.സി. നൗഫല്‍, ഹിസ്മത്തുല്ല, അമല്‍, ജംഷീര്‍, ഫൈസല്‍, റഷീദ് അടാട്ടില്‍, റാഫി, നദീര്‍, ഷാഹിര്‍ അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16